ക്ഷേത്രത്തില്‍ 786 എന്നെഴുതിയ പതാക; സംഘര്‍ഷാവസ്ഥ തുടരുന്നു

ഹരിയാന: നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിലാണ് ‘786’ എന്ന് ആലേഖനം ചെയ്ത നീല നിറത്തിലുള്ള പതാകകള്‍ കണ്ടത്. ഇതേത്തുടര്‍ന്ന് ഹരിയാനയിലെ ഗ്രാമത്തില്‍ സ്ഥിതി സംഘര്‍ഷഭരിതമായി തുടരുകയാണ്. 786 എന്ന നമ്പര്‍ ഇസ്ലാം മതപ്രകാരം ഏറ്റവും പ്രാധാന്യമുള്ളതാണ്.
ക്ഷേത്രത്തില്‍ പതാക കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗ്രാമത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വധേയമാക്കാന്‍ വന്‍പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ബോധപൂര്‍വ്വമുള്ള കലാപശ്രമമാണോയെന്നകാര്യം വ്യക്തമല്ല.

ജിന്ധ് ജില്ലയിലെ അഞ്ച്ര ഖുര്‍ദ് ഗ്രാമത്തിലെ മുസ്‌ലിം പള്ളിയില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചുകയറിയ ഒരു സംഘമാളുകള്‍ ഇമാം ഉള്‍പ്പെടെ മൂന്നുപേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്രമസമാധാന പരിപാലനത്തിനായി ഗ്രാമത്തില്‍ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ രംഗം ശാന്തമാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News