നടിയെ ആക്രമിച്ച സംഭവങ്ങളടക്കം ‘അമ്മ’യില്‍ ചര്‍ച്ചയായി; യോഗം സമാപിച്ചു; നാളെ വിശദമായ ചര്‍ച്ച;രമ്യ പങ്കെടുത്തില്ല

കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിനില്‍ക്കവെ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം അവസാനിച്ചു. വിവാദവിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായതായി താരസംഘടനയുടെ ഭാരവാഹികളിലൊരാളയ ഇടവേളബാബുവാണ് വ്യക്തമാക്കിയത്. ദീലീപിനെ പൊലീസ് ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം നടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ചെന്നൈയിലായതിനാല്‍ യോഗത്തിന് എത്തില്ലെന്നു രമ്യ അറിയിച്ചിരുന്നു.

നാളെ ചേരുന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവാകാസങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും ഇടവേള ബാബു വ്യക്തമാക്കി. അതേസമയം യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യമാണ് കാരണമെന്ന് മഞ്ജു അറിയിച്ചിട്ടുണ്ട്. എന്നാല്‍ താരസംഘടനയുടെ നിലപാടിനോടുള്ള പ്രതിഷേധസൂചകമായാണ് മഞ്ജു പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News