ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്; നടിയെ ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍

കൊച്ചി: 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനും ശേഷം ദിലീപിനെ പൊലീസ് വിട്ടയച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ദിലീപില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. ആവശ്യമാണെങ്കില്‍ ദിലീപിനെയടക്കം വീണ്ടും വിളിച്ചുവരുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എ വി ജോര്‍ജ് പ്രതികരിച്ചു. വിശദമായ മൊഴിയെടുപ്പ് നടത്തിയെന്നും അദ്ദേഹം വിവരിച്ചു.

ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയോയെന്ന ചോദ്യത്തോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചില്ല. അതേസമയം പുറത്തിറങ്ങിയ ദിലീപ് സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്ന് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News