ക്രൈസ്തവ സഭാ നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ക്രൈസ്തവ സഭാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള ജനസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

പ്രമുഖ ക്രൈസ്തവ വിഭാഗം നേതാക്കളും ബിഷപ്പുമാരും യോഗത്തില്‍ പങ്കെടുക്കും. ഭരണരംഗത്ത് ഉള്‍ക്കൊള്ളേണ്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയാണ് പ്രധാന അജണ്ട. മദ്യ നയത്തിലെ തങ്ങളുടെ അഭിപ്രായവും കൂടിക്കാഴ്ചയില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും. വൈകീട്ട് 3 മണിക്കാണ് കൂടിക്കാഴ്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News