കര്‍ഷക ആത്മഹത്യ; നിയമം അനുസരിക്കുക മാത്രമേ ചെയ്തിട്ടുളളുവെന്ന് വില്ലേജ് അസിസ്റ്റന്റ്

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ പെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സലീഷിനെ ചോദ്യം ചെയ്യുന്നു. നിയമം അനുസരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളു. തെറ്റൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ്.

മരിച്ച തോമസിന്റെ സഹോദരങ്ങളുമായി ഒത്തുകളിച്ച് നികുതി വേറൊരാള്‍ അടച്ചുവെന്ന ആത്മഹത്യാകുറിപ്പിലെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. സിലീഷിനെ മനപ്പുര്‍വം കേസില്‍ കുടുക്കാനുള്ള ശ്രമമാണ് ഇതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തോമസിന്റെ ആത്മഹത്യാക്കുറിപ്പിന്റെയും ഭാര്യ മോളി നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് സലീഷിനെതിരെ കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News