യുഡിഎഫ് മെട്രോ ട്രെയ്ന്‍ യാത്ര; സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസ് എടുത്തു

മെട്രോ നിയമങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ്്നടത്തിയ യാത്രയുടെ സംഘാടകര്‍ക്കെതിരെആലുവ പൊലീസ് കേസ് എടുത്തു. കെഎംആര്‍എല്ലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മെട്രോ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്ന് കെഎംആര്‍എല്‍ കണ്ടെത്തി.

2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നും സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ ആവശ്യപ്പെട്ടു. കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടറാണ് അന്വേഷണം നടത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പിടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയ്ന്‍, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകരും മെട്രോയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here