അമ്മ യോഗത്തില്‍ അഭിപ്രായം പറയും:രമ്യ നമ്പീശന്‍

കൊച്ചി: അമ്മ യോഗത്തില്‍ അഭിപ്രായം പറയുമെന്ന് രമ്യ നമ്പീശന്‍. കൊച്ചിയില്‍ ഇന്നു നടക്കുന്ന നിര്‍ണായക അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് രമ്യ. ഇന്നലെ നടന്ന യോഗത്തില്‍ നടിയെ ആക്രമിച്ച സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല.

വിമന്‍ കളക്ടീവ് എന്ന സംഘടന ജന്‍ഡര്‍ പെര്‍സ്‌പെക്ടീവില്‍ രൂപീകരിച്ചതാണ്. വളരെ പോസിറ്റീവായാണ് അമ്മ അടക്കം ഇതിനെ കാണുന്നത്. അമ്മ സംഘടനയിലെ ഒരു അംഗം എന്ന നിലയിലാണ് താന്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനെത്തിയത്.

നടിയെ ആക്രമിച്ച വിഷയത്തില്‍ പോസിറ്റീവായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ ചര്‍ച്ച ചെയ്ത് ഭൂരിപക്ഷ തീരുമാനം കൈക്കൊള്ളുമെന്നും രമ്യ നമ്പീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രമ്യയുടെ പ്രതികരണത്തോടെ വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പായി. ഇന്നലെ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ രമ്യ നമ്പീശന്‍ പങ്കെടുത്തിരുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News