‘അമ്മ’ യോഗത്തില്‍ ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും പങ്കെടുക്കില്ല; പ്രമുഖ വനിതാ താരങ്ങളും വിട്ടുനില്‍ക്കുമെന്ന് സൂചന

കൊച്ചി: വിവാദങ്ങള്‍ കത്തിനില്‍ക്കെ അമ്മ ജനറല്‍ബോഡിയോഗത്തില്‍ ആക്രമിക്കപ്പെട്ട നടി പങ്കെടുക്കില്ല. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം താനും പങ്കെടുക്കില്ലെന്ന് നടി മഞ്ജു വാര്യയരും പങ്കെടുക്കില്ലെന്ന് അറിയിച്ചു. മറ്റു പ്രമുഖ വനിതാ താരങ്ങളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ യോഗത്തില്‍ അഭിപ്രായം പറയുമെന്ന് രമ്യ നമ്പീശന്‍ വ്യക്തമാക്കി. ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടിയെ ആക്രമിച്ച സംഭവം ചര്‍ച്ച ചെയ്തിരുന്നില്ല.

യോഗത്തില്‍ പങ്കെടുക്കുമെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. ഇന്നലെ നടന്ന മൊഴി എടുക്കല്‍ കാരണം അമ്മയുടെ ട്രഷററായ ദിലീപിന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here