‘അമ്മ’ നടിക്കൊപ്പമാണെന്ന് ഗണേഷ്‌കുമാര്‍; ദിലീപിന്റെ വിവാദ പരാമര്‍ശം പരിശോധിക്കും, ആവശ്യമെങ്കില്‍ ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ശാസിക്കും

കൊച്ചി: ‘അമ്മ’യിലെ മുഴുവന്‍ താരങ്ങളും ആക്രമിക്കപ്പെട്ട നടിക്കൊപ്പമുണ്ടെന്ന് എംഎല്‍എയും ‘അമ്മ’യുടെ വൈസ് പ്രസിഡന്റുമായ ഗണേഷ്‌കുമാര്‍. നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി ഇടപ്പെട്ടിട്ടുണ്ടെന്നും നീതി ഉറപ്പാക്കുമെന്നും ഗണേഷ് പറഞ്ഞു. ദിലീപിന്റെ വിവാദ പരാമര്‍ശം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ശാസിക്കുമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

ദിലീപ് നല്ല മനുഷ്യനാണെന്ന് ഏഴു വര്‍ഷത്തിന് ശേഷം അമ്മ യോഗത്തിനെത്തിയ നവ്യാ നായര്‍ പറഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ കുറ്റവാളിയാക്കരുതെന്ന് സിദ്ദിഖും പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ യോഗത്തില്‍ അഭിപ്രായം പറയുമെന്ന് രമ്യ നമ്പീശന്‍ വ്യക്തമാക്കി. ‘അമ്മ’യുടെ ഭാഗമാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവും. ഈ സംഘടന ബദല്‍ സംഘടനയല്ല. സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ്. അമ്മ അംഗമായാണ് താന്‍ യോഗത്തിന് എത്തിയതെന്നും രമ്യ പറഞ്ഞു.

അതേസമയം, അമ്മ ജനറല്‍ബോഡി യോഗത്തില്‍ ആക്രമിക്കപ്പെട്ട നടി പങ്കെടുക്കില്ല. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം താനും പങ്കെടുക്കില്ലെന്ന് നടി മഞ്ജു വാര്യരും പങ്കെടുക്കില്ലെന്ന് അറിയിച്ചു. മറ്റു പ്രമുഖ വനിതാ താരങ്ങളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News