കൊച്ചിയില്‍ ബൈക്കില്‍ സഞ്ചരിച്ച് സെല്‍ഫിയെടുത്ത സംഭവം; കാമുകന് ലൈസന്‍സ് നഷ്ടമാകും

കൊച്ചി:കഴിഞ്ഞ ദിവസം കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ വാഹന പരിശോധനക്കെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലൂടെയാണ് കമിതാക്കള്‍ ബൈക്കില്‍ സഞ്ചരിച്ച് സെല്‍ഫി എടുത്തത്. ബിടെക് വിദ്യാര്‍ത്ഥിയായ യുവാവും നഗരത്തിലെ പ്രശസ്തമായ കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനിയുമായിരുന്നു താരങ്ങള്‍.

ബൈക്കിന് പിന്നിലിരുന്ന പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്ന യുവാവിനെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ആദ്യ സെല്‍ഫി. അപകടകരമായ പ്രവൃത്തി കണ്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബൈക്കിനെ പിന്തുടര്‍ന്നു.

ഉദ്യോഗസ്ഥന്‍ പിന്നീട് കണ്ടത് സെല്‍ഫികളുടെ പരമ്പര തന്നെയാണ്. യുവാവിന്റെ ഹെല്‍മറ്റ് എടുത്ത് മാറ്റിയും , വാഹനം ഓടിക്കുന്നതിനിടെ യുവാവിന്റെ മുഖം വശങ്ങളിലേക്കു് തിരിച്ചുമൊക്കെ പല വിധ സെല്‍ഫികള്‍.

പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ ബൈക്ക്തടഞ്ഞു നിര്‍ത്തി രണ്ട് പേര്‍ക്കും താക്കീത് നല്‍കി . കഴിഞ്ഞില്ല . കടുത്ത നടപടികളിലേക്ക് കടക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. യുവാവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ ആര്‍ടിഒക്ക് ഫയല്‍ കൈമാറിയിരിക്കുകയാണ്. ഇരുവരുടെയും രക്ഷിതാക്കളോടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News