‘ഞങ്ങള്‍ രണ്ടു പേരും ‘അമ്മ’യുടെ മക്കള്‍; ഒരുപാട് നാളായി അനുഭവിക്കുന്നു’; പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് തനിക്കറിയില്ലെന്നും ദിലീപ്

കൊച്ചി: ആലുവ പൊലീസ് ക്ലബിലെ മൊഴി എടുക്കലില്‍ താന്‍ സംതൃപ്തനാണെന്നും അമ്മ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്നറിയില്ലെന്നും നടന്‍ ദിലീപ്. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനായി തിരിക്കുമ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം.

ഞങ്ങള്‍ രണ്ടു പേരും അമ്മയുടെ മക്കളാണ്. രണ്ടു പേരും ഒരുപാട് നാളായി അനുഭവിക്കുകയാണെന്നും ദിലീപ് പറഞ്ഞു.

‘പരാതിയെക്കുറിച്ച് വിശദമായിട്ട് മൊഴിയെടുത്തു. കാരണം എനിക്ക് പറയാനുളള കാര്യങ്ങള്‍ മുഴുവന്‍ കേള്‍ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാരിച്ചു. അമ്മയുടെ രണ്ട് മക്കളാണ് അതിനകത്തുളളത്. രണ്ടുപേരും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.’

‘രാത്രി ഒരു മണിക്കുശേഷം ഞാന്‍ പുറത്തിറങ്ങുന്നത് നിങ്ങള്‍ കണ്ടതല്ലേ, ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് ഞാനൊന്ന് പോകേണ്ടേ. ഞങ്ങള്‍ രണ്ടുമൂന്നാള്‍ക്കാര്‍ അല്ലേ പരാതി കൊടുത്തതും പോയതും. അതെല്ലാം അവര്‍ കേള്‍ക്കേണ്ടേ. എങ്ങനെയൊക്കെയാണെന്നുളളത് അവര്‍ക്ക് അന്വേഷിക്കേണ്ടെയ്, ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മൊഴിയെടുക്കലും അവരുടെ സംശയങ്ങളും എല്ലാം ചോദിച്ചു. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് എനിക്കറിയില്ല. നിങ്ങള്‍ വെറുതെ കുഴപ്പിക്കരുതേ’.-ദിലീപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel