ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒാഗസ്റ്റ് അഞ്ചിന്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒാഗസ്റ്റ് അഞ്ചിനുണ്ടാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍. വോട്ടെണ്ണലും അന്നു തന്നെ ഉണ്ടാകും. ഇതു സംബന്ധിച്ച വിജ്ഞാപനം ഓഗസ്റ്റ് നാലിന് ഉണ്ടാകും. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 18നാണ്.

ഭരണപക്ഷത്തുനിന്നോ പ്രതിപക്ഷത്തുനിന്നോ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പേരുകളൊന്നും ഉയര്‍ന്നു വന്നിട്ടില്ല.  പാര്‍ലമെന്റ് അംഗങ്ങള്‍ക്കു മാത്രമാണ് ഉപരാഷ്ട്രപതി ഇലക്ഷനില്‍ വോട്ടവകാശം ഉണ്ടായിരിക്കുക.

തുടര്‍ച്ചയായി പത്തുവര്‍ഷം ഉപരാഷ്ട്രപതിയായി ഇരുന്ന ശേഷമാണ് നിലവിലെ ഹമീദ് അന്‍സാരി സ്ഥാനമൊഴിയുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ രണ്ടുതവണ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് ഹമീദ് അന്‍സാരിയും ഡോ രാധാകൃഷ്ണനുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News