ആകാശത്ത് വിമാനം കുടുകുടാ വിറക്കുന്നു; കാഴ്ച നെഞ്ചിടിപ്പോടെ കാണാന്‍ സാധിക്കൂ

ഒരു വാഷിംങ് മെഷീനില്‍ പെട്ട അവസ്ഥയിലായിരുന്നു പെര്‍ത്തില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന എയര്‍ഏഷ്യ വിമാനത്തിലെ യാത്രക്കാര്‍. ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായപ്പോള്‍ വിമാനം കുടുകുടാ വിറക്കുന്ന കാഴ്ച നെഞ്ചിടിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

പൈലറ്റിന്റെ മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ്  350 ഓളം യാത്രക്കാര്‍ മരണത്തില്‍ നിന്ന് വന്‍ ദുരന്തത്തില്‍ നിന്ന്കരകയറിയത്. പറന്നുയര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് വിമാനത്തിന്റെ എഞ്ചിന്‍ നിശ്ചലമായത്. ഇതോടെ വിമാനം വിറക്കാന്‍ തുടങ്ങി.

അടിയന്തിര സാഹചര്യമെന്ന ക്യാപ്റ്റന്റ അറിയിപ്പ് കൂടി വന്നതോടെ യാത്രക്കാര്‍ കൂട്ട നിലവിളിയിലായി. എന്നാല്‍ ക്യാപ്റ്റന്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ക്യാബിന്‍ ക്രൂ മനസാന്നിധ്യം കൈവിടാതെ സാഹചര്യത്തിനൊത്തുയര്‍ന്നപ്പോള്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകളാണ്.

തകരാര്‍ മനസിലാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ പെര്‍ത്ത് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായിറക്കിയാണ് പൈലറ്റ് ഇബ്രാഹിം രക്ഷകനായത്. യാത്രക്കാരെ സുരക്ഷിതമായി തിരികെ എത്തിച്ച പൈലറ്റിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് എയര്‍ ഏഷ്യ മാനേജ്‌മെന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here