ഇതാണ് മോദിയുടെ സ്വച്ഛ് ഭാരത്; പൊതുസ്ഥലത്ത് മൂത്രവിസര്‍ജ്ജനം നടത്തി കേന്ദ്രമന്ത്രി

ദില്ലി: തുറസ്സായ മലമൂത്ര വിസര്‍ജ്ജന രഹിത രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനിടെ സ്വന്തം മണ്ഡലത്തില്‍ പൊതുസ്ഥലത്ത് മൂത്രവിസ്സര്‍ജ്ജനം നടത്തി കേന്ദ്രമന്ത്രി. ബീഹാറിലെ ചംബാരന്‍ മണ്ഡലത്തിലെ സന്ദര്‍ശത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കാവല്‍ നിര്‍ത്തിയുള്ള മന്ത്രിയുടെ പരസ്യ മൂത്ര വിസര്‍ജ്ജനം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ബീഹാറിലെ ചംബാരന്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തവേ മൂത്രശങ്ക തോന്നിയതോടെയാണ് കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ്ങിന്റെ സോഷ്യല്‍ മീഡിയ കഷ്ടകാലം തുടങ്ങിയത്. ബീഹാറിലെ സ്വന്തം മണ്ഡലം കൂടിയായ കിഴക്കന്‍ ചെബാരനിലെ മോട്ടിഹാരി ഗ്രാമപാതയില്‍ വാഹനം നിര്‍ത്തിയ കൃഷി മന്ത്രി വഴിയരികിലെ കെട്ടിടത്തിന് സമീപത്ത് എത്തി കാര്യം സാധിച്ചു. എന്നാല്‍ പരസ്യമായി മൂത്രമൊഴിക്കുന്ന മന്ത്രിയും സുരക്ഷയൊരുന്ന ഉദ്യോഗസ്ഥരും ക്യാമറയില്‍ കുടുങ്ങി. ദൃശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശത്തിന് വഴി ഒരുക്കി വൈറലായി.

വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷന്റെ അംബാസഡര്‍മാരായി കേന്ദ്രമന്ത്രിമാരെ തന്നെ പ്രധാനമന്ത്രി നിയോഗച്ചിരുന്നു. ഇതിനിടയിലാണ് നാല് തവണ ലോക്‌സഭാംഗവും ആര്‍എസ്എസ് സ്വയംസേവകും ആയിരുന്നു രാധാമോഹന്‍ സിങ്ങിന്റെ പരസ്യ മൂത്രമൊഴിക്കല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

2019 ഒകടോബറോടെ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസ്സര്‍ജ്ജനം നടക്കാത്ത രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനത്തിലുള്ള പദ്ധതി ചോദ്യ നിഴലിലാണ്. സ്വച്ഛ് ഭാരത് മിഷന്‍ വിജയമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ബീഹാറില്‍ ഉള്‍പ്പടെ പലസംസ്ഥാനങ്ങളിലും ആവശ്യത്തിന് ശൗചാലയം നിര്‍മ്മിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ജലത്തിന്റേയും ഓടയുടേയും അഭാവം മൂലം മധ്യപ്രദേശിലും യുപിയിലും നിര്‍മ്മിച്ച പല ശൗചാലയങ്ങളും ഉപയോഗരഹിതവുമാണ്. ഇതിനിടയിലാണ് സ്വന്തം മണ്ഡലത്തില്‍ തന്നെ ശൗചാലയത്തിന്റെ അഭാവം കൊണ്ട് കേന്ദ്ര മന്ത്രിക്ക് തുറസ്സായ മൂത്രവിസ്സര്‍ജനം നടത്തേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News