മോദി തെറ്റു തിരുത്തുമോ; മനുഷ്യനെ കൊന്നിട്ടല്ല ഗോമാതാവിനെ സംരക്ഷിക്കേണ്ടതെന്ന് മോദി; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ല;‍വീഡിയോ

അഹമ്മദാബാദ്: രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഗോമാതാവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും മനുഷ്യനെ കൊല്ലുന്നതും അംഗീകരിക്കാനാകില്ലെന്ന് മോദി വ്യക്തമാക്കി. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. അക്രമങ്ങള്‍ നടക്കുന്നത് കര്‍ശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണ് ഇന്ത്യയെന്നും അത് അക്രമം അഴിച്ചുവിടുന്നവര്‍ മറക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അക്രമരാഹിത്യമാണ് രാജ്യത്തിന്റെ നയമെന്നും മോദി ചൂണ്ടികാട്ടി.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം തനിക്ക് വിഷമമുണ്ടായ ചില കാര്യങ്ങളില്‍ അഭിപ്രായം പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മോദി ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള മനുഷ്യഹത്യ ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആക്രമം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്നും മോദി ചൂണ്ടികാട്ടി.

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അത്തരക്കാരെ കര്‍ശന നടപടികള്‍ക്ക് വിധേയമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കണമെന്നും എല്ലാവരും സബര്‍മതി ആശ്രമം സന്ദര്‍ശിക്കണമെന്നു മോദി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here