തോക്കെടുത്ത് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പിസി ജോര്‍ജ്; എംഎല്‍എയുടെ ഗുണ്ടായിസം കയ്യേറ്റക്കാരെ പിന്തുണച്ച്; ദൃശ്യങ്ങള്‍ പീപ്പിളിന്

കോട്ടയം: തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ് എംഎല്‍എ. മുണ്ടക്കയത്തെ ഹാരിസണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെയാണ് തോക്ക് ചൂണ്ടിയത്.

എസ്‌റ്റേറ്റ് ഭൂമി ഒരുസംഘമാളുകള്‍ കൈയ്യേറിയിരുന്നു. വിവരമറിഞ്ഞ് ഒഴിപ്പിക്കാന്‍ എത്തിയ തൊഴിലാളികളും കൈയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി. തര്‍ക്കവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പിസി ജോര്‍ജും തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി.

ഒടുവില്‍ കൈയ്യില്‍ കരുതിയ തോക്കെടുത്ത് പിസി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News