ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; അഴിമതിയോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പല കാര്യങ്ങള്‍ക്കായി വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് സെക്രട്ടറീസ് എപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനം സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുവപ്പുനാട എന്നത് ഉദ്യോഗസ്ഥരുടെ ഒറ്റപ്പെട്ട പ്രവണതയല്ല. ഉദ്യോഗസ്ഥര്‍ അഴിമതിക്കുവേണ്ടി സ്വന്തം അധികാരം ഉപയോഗിക്കരുത്. അഴിമതിയോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. അഴിമതിക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അര്‍ഹതയുള്ളവര്‍ക്ക് കാലതാമസം കൂടാതെ കാര്യങ്ങള്‍ ചെയ്തുകൊടുക്കണം.

അഴിമതി നടത്തി ഏതെങ്കിലും തരത്തില്‍ രക്ഷപ്പെടാം എന്ന് കരുതുന്നവരോട് അത് മനസില്‍തന്നെ വച്ചാല്‍മതി എന്നേ പറയാനുള്ളൂ. പല സര്‍ക്കാരുകളും ഇക്കാര്യങ്ങള്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പറയുന്നത് നടപ്പാക്കാന്‍ കഴിയുമോ എന്ന ശ്രമമാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. വിവാദങ്ങളുയര്‍ത്തി സര്‍ക്കാരിനെ വഴിതെറ്റിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here