തൊഴിലാളികള്‍ക്ക് നേരെ തോക്കെടുത്ത് പിസി ജോര്‍ജ്; ഭീഷണി കയ്യേറ്റക്കാര്‍ക്ക് വേണ്ടി; ദൃശ്യങ്ങള്‍ പീപ്പിളിന്; വിവാദം കത്തുന്നു

കോട്ടയം: തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ് എംഎല്‍എ. മുണ്ടക്കയത്തെ ഹാരിസണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെയാണ് തോക്ക് ചൂണ്ടിയത്.

എസ്‌റ്റേറ്റ് ഭൂമി ഒരുസംഘമാളുകള്‍ കൈയ്യേറിയിരുന്നു. വിവരമറിഞ്ഞ് ഒഴിപ്പിക്കാന്‍ എത്തിയ തൊഴിലാളികളും കൈയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി. തര്‍ക്കവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പിസി ജോര്‍ജും തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി. ഒടുവില്‍ കൈയ്യില്‍ കരുതിയ തോക്കെടുത്ത് പിസി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു.

അതേസമയം, പ്രാണരക്ഷാര്‍ത്ഥമാണ് താന്‍ തോക്ക് ചൂണ്ടിയതെന്നാണ് പി.സി ജോര്‍ജ് സംഭവത്തെ ന്യായീകരിച്ച് പറയുന്നത്. ഇതിന് ലൈസന്‍സ് ഉളളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ എത്തിയ തന്നെ തടഞ്ഞുവെച്ചു. എസ്റ്റേറ്റിലെ ഗുണ്ടകള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News