ആരാധകന്റെ മുഖത്തടിച്ച് മിയ; കാരണം ഞെട്ടിക്കുന്നത്

പ്രശസ്ത താരങ്ങള്‍ ആരാധകരോട് മോശമായി പെരുമാറിയിട്ടുള്ളതിന്റെ നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ആരാധകരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റങ്ങളുടെ കഥകള്‍ക്കും പഞ്ഞമില്ല. ഫോട്ടെയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച പത്മപ്രിയയുടെ പെരുമാറ്റം ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദമായത്.

ഇപ്പോഴിതാ പ്രശസ്ത പോണ്‍താരം മിയ ഖലീഫയും അത്തരത്തില്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. അനുവാദമില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മുഖത്ത് ആഞ്ഞടിച്ചാണ് മിയ വിവാദത്തില്‍ പെട്ടത്. ആരാധകരുടെ പ്രിയ താരമായിരുന്ന മിയ ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ആരാധകരുടെ ഇഷ്ടത്തിന് കുറവുണ്ടായിട്ടില്ല.

അമേരിക്കയിലെ ടെക്‌സസില്‍ വെച്ചായിരുന്നു സംഭവം. ലെബനന്‍ സ്വദേശിയായ 20 കാരനാണ് താരത്തെ കണ്ടതും ഓടിച്ചെന്ന് സെല്‍ഫിയെടുത്തത്. എന്നാല്‍ സെല്‍ഫിയെടുത്ത് തീരുന്നതിന് മുമ്പെ മിയയുടെ ആടി മുഖത്ത് വീണു.

അടികിട്ടിയ ആരാധകന്‍ തന്നെയാണ് സംഭവം പുറത്തറിയിച്ചത്. സാഹസികമായെടുത്ത സെല്‍ഫിക്കൊപ്പം അടികിട്ടിയ മുഖത്തിന്റെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. താരത്തിനെയും ആരാധകനേയും പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

METRO GRAB – taken from @FourthTigerClaw’s Twitter account
PornHub star Mia Khalifa accused of ‘punching fan who took a selfie without permission’
Picture: Twitter/FourthTigerClaw

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News