
കൊച്ചി: നടന്‍ ദിലീപിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊട്ടിത്തെറിച്ച് നടന്‍മാരായ ഗണേഷ് കുമാര്‍ മുകേഷും. താരസംഘടനയായ അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സംഭവവികാസങ്ങള്‍.
ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ മക്കളെ ആരേയും ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും മുകേഷ് പറഞ്ഞു.
അമ്മയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനും നടിക്കൊപ്പവും സംഘടനയുണ്ട്. ദിലീപിന് സംഘടനയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ഗണേഷ് വ്യക്തമാക്കി. അനാവശ്യ കാര്യങ്ങള്‍ ചര്‍ച്ചയാക്കരുതെന്നും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയെ പൊളിക്കാന്‍ ആരും നോക്കേണ്ടെന്നും സംഘടന പൊളിയില്ലെന്നും ഗണേഷ് പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പരസ്യ പ്രസ്താവന നല്‍കാന്‍ പാടില്ലെന്ന് പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടെന്ന് ഇന്നസെന്റും മാധ്യമങ്ങളെ അറിയിച്ചു. സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും ഡിജിപിയുമായും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് രണ്ട് പേരും നിര്‍ദേശിച്ചത് അനുസരിച്ചാണ് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന നടനും അമ്മയുടെ മക്കള്‍ തന്നെയാണ്. ഇവരുടെ വേദന തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇന്നസെന്റ് വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അതില്‍ താന്‍ മാപ്പ് പറഞ്ഞുകഴിഞ്ഞെന്നും ദിലീപ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here