വിനയന്റെ വിലക്ക് ‘അമ്മ’ നീക്കി; ഗണേഷിനും സിദ്ദിഖിനും പുതിയ ചിത്രത്തിലേക്ക് ക്ഷണം

കൊച്ചി: സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ‘അമ്മ’ നീക്കി. താരങ്ങള്‍ക്ക് ഇനി മുതല്‍ വിനയനൊപ്പം പ്രവര്‍ത്തിക്കാമെന്ന് അമ്മ അറിയിച്ചു.

ഇതോടെ വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ഗണേഷ് കുമാറിനും സിദ്ദിഖിനും ക്ഷണവും ലഭിച്ചു. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.

വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരെ കോംപറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പിഴ ഈടാക്കിയിരുന്നു. വിനയന്റെ പരാതിയിലായിരുന്നു നടപടി. ചലച്ചിത്ര പ്രവര്‍ത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയടയ്ക്കണം. അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി നല്‍കേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയില്‍ 61,000 രൂപയും നല്‍കണം. ഈ വിധി വന്നതിന് പിന്നാലെയാണ് വിലക്ക് പിന്‍വലിക്കാന്‍ അമ്മ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News