റിമ കല്ലിങ്കലിനെ തള്ളി ഇന്നസെന്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവും പുതിയ വെളിപ്പെടുത്തലും അമ്മ ജനറല്‍ ബോഡിയില്‍ ഉന്നയിച്ചെന്ന നടി റിമ കല്ലിങ്കലിന്റെ പ്രസ്താവനയെ തള്ളി പ്രസിഡന്റ് ഇന്നസെന്റ്. വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗത്തില്‍ അവസരം നല്‍കിയിട്ടും ആരും വിഷയം ഉന്നയിച്ചില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച സംഭവം ഉന്നയിച്ചെന്നും എന്നാല്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നുമായിരുന്നു റിമ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പരസ്യ പ്രസ്താവന നല്‍കാന്‍ പാടില്ലെന്ന് പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടെന്ന് ഇന്നസെന്റും മാധ്യമങ്ങളെ അറിയിച്ചു. സംഭവം ഉണ്ടായ ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയുമായും ഡിജിപിയുമായും ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് രണ്ട് പേരും നിര്‍ദേശിച്ചത് അനുസരിച്ചാണ് കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത്. പരാതിക്കാരിയും ആരോപണം നേരിടുന്ന നടനും അമ്മയുടെ മക്കള്‍ തന്നെയാണ്. ഇവരുടെ വേദന തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇന്നസെന്റ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആരും യോഗത്തില്‍ ഒരു വിഷയവും ഉന്നയിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അതില്‍ താന്‍ മാപ്പ് പറഞ്ഞുകഴിഞ്ഞെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News