മെസിയും ക്രിസ്റ്റിയാനോയും ഈ മൂന്ന് വയസ്സുകാരന് മുന്നില്‍ നിഷ്പ്രഭം; പ്രതിഭാസമാകുമോ ഷൗലോവ്; വീഡിയോ

മറ്റാന്‍ ഷൗലോവ് എന്ന മൂന്ന് വയസുകാരന്‍ ഫുട്‌ബോള്‍ലോകത്തിന് പ്രിയങ്കരനാവുകയാണ്. സോഷ്യല്‍ മീഡിയയിലെ പുതിയ താരമായി മാറുകയാണ് ഷൗലോവ്. മെസ്സിയും റൊണാള്‍ഡോയുമൊക്കെ നിസ്സാരനാക്കുന്ന ഇന്ദ്രജാലമാണ് കാലുകൊണ്ട് കൊച്ചുമിടുക്കന്‍ കാട്ടുന്നത്.

ട്രിക്ക് ഷോട്ടിന്റെ ആശാനാണിവന്‍. പന്തുകൊണ്ട് ആനായാസം ഷൗലോവ് കാണിക്കാത്ത കസര്‍ത്തുകളില്ല. അമ്മാവന്‍ ടാല്‍ ഷൗലോവില്‍ നിന്നാണ് അടവുകള്‍ പഠിച്ചത്. ഇന്‍സ്റ്റാഗ്രാമിലെ താരമായ ഷൗലോവിന്റെ വീഡിയോ പകര്‍ത്തിയത് അച്ഛന്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel