മാര്‍പാപ്പയുടെ ഉപദേശകനും ലൈംഗികപീഡനക്കേസില്‍ പ്രതി; പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ച കര്‍ദിനാളിനെതിരെ കേസെടുത്തു

വത്തിക്കാന്‍ ട്രഷററും ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭയിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതനുമായ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് എതിരെയാണ് ഗുരുതരമായ ലൈംഗിക ആരോപണം. മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലി പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

വിക്ടോറിയ സ്‌റ്റേറ്റ് പോലീസാണ് കര്‍ദ്ദിനാളിനെതിരേ കേസെടുത്തിരിക്കുന്നത്. കര്‍ദിനാളിനെതിരെ നിരവധി പീഢന ആരോപണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കത്തോലിക്ക സഭയുടെ മൂന്നാമത്തെ പ്രധാനപ്പെട്ട അധികാരിയും ഓസ്‌ട്രേലിയന്‍ സഭയുടെ പരമോന്നത പുരോഹിതനുമാണ് ജോര്‍ജ് പെല്‍. എന്നാല്‍ മറ്റേത് കുറ്റവാളിയേയും കൈകാര്യം ചെയ്യുന്നത് പോലെ പെല്ലിന്റെ കാര്യത്തിലും നടപടി സ്വീകരിക്കുമെന്നും നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകുമെന്നും പോലീസ് വ്യക്തമാക്കി.

സ്വവര്‍ഗരതി, ഏയിഡ്‌സ്. സ്റ്റെം സെല്‍ പഠനം എന്നിവയെ സംബന്ധിച്ച ചര്‍ച്ചകളില്‍ രണ്ട് ദശകങ്ങളോളമായി സഭയുടെ പ്രധാന പ്രതിനിധിയായിരുന്നു ഇദ്ദേഹം. ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ കത്തോലിക്ക വൈദികര്‍ ലൈംഗികാരോപണം നേരിട്ടപ്പോള്‍ സഭയുടെ ഔദ്യോഗിക മറുപടികള്‍ നല്‍കിയതും ഇദ്ദേഹമായിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി അമ്പതിലധികം കത്തോലിക്കാ ബിഷപ്പുമാര്‍ ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ മാത്രം 7 ശതമാനം കത്തോലിക്ക വൈദീകര്‍ ലൈംഗിക ആരോപണങ്ങള!ില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News