ഇതാണ് ഗതികേട്; അമ്മയുടെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ അഞ്ച് വയസ്സുകാരി യോഗിയുടെ പൊലീസിന് കൈക്കൂലി നല്‍കി

മീററ്റ്:യോഗി അദിത്യനാഥിന്റെ യു പിയില്‍ നിന്നാണ് അഞ്ച് വയസ്സുകാരിയുടെ ഗതികേടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു പി പൊലീസിന് അഞ്ച് വയസ്സുകാരി കൈക്കൂലി നല്‍കുകയായിരുന്നു. മീററ്റ് ജില്ലയിലെ മാന്‍വി എന്ന പെണ്‍കുട്ടിയ്ക്കാണ് അമ്മയുടെ മരണമന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൈക്കൂലിയുമായിറങ്ങേണ്ടിവന്നത്.
മാന്‍വിയുടെ അമ്മ സീമ കൗഷിക് എപ്രില്‍ മാസത്തിലാണ് മരിച്ചത്. ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും സ്ത്രീധനവുമായി ബന്ധപ്പെട്ട് സീമയെ നിരന്തരം പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ സീമ ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതപ്പെടുന്നത്. സീമയും ഭര്‍ത്താവും ഏറെനാളായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

സീമയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. എന്നാല്‍ സീമയുടെ ബന്ധുക്കള്‍ക്ക് അനൂകൂലമായി ചാര്‍ജ് ഷീറ്റ് എഴുതണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

ഇത് അഞ്ച് വയസ്സുകാരി മാന്‍വിയുടെ ചെവിയിലുമെത്തി. മുത്തശ്ശനോടൊപ്പം കേസിന്റെ സ്ഥിതിഗതികളറിയാന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസിലെത്തിയപ്പോഴാണ് മാന്‍വി കൈയ്യില്‍ കരുതിയ പണം പൊലീസിന് നല്‍കിയത്. പണം നല്‍കിയാലെ കേസ് അന്വേഷിക്കുവെന്ന് കേട്ടതിനെ തുടര്‍ന്നാണെന്നും മാന്‍വി വ്യക്തമാക്കി. ആ മകളെ ആശ്വസിപ്പിച്ച പൊലീസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പും നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News