പ്രതികരണവുമായി മോഹന്‍ലാല്‍; കലുഷിതമായ അവസ്ഥ മറികടക്കും

കൊച്ചി: താരസംഘടന അമ്മ നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള ശേഷി സംഘടനയ്ക്കുണ്ടെന്ന് മോഹന്‍ലാല്‍. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പുതിയ തീയറ്റര്‍ സംഘടന ഫിയോകിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

അമ്മ കലുഷിതമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സൂപ്പര്‍താരം വ്യക്തമാക്കി. ഇത്തരം അവസ്ഥകള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള ശേഷി അമ്മയ്ക്കുണ്ടെന്നും വൈസ് പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News