‘അമ്മ’യില്‍ ഇല്ലാത്തതില്‍ അഭിമാനിക്കുന്നു; വിമര്‍ശനവുമായി നടന്‍ പ്രകാശ് ബാരെ രംഗത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ താരസംഘടനയായ അമ്മയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ വിമര്‍ശനം ശക്തമാകുന്നു. പരസ്യ വിമര്‍ശനവുമായി നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ രംഗത്തെത്തി.

താരസംഘടനയായ അമ്മയുടെ പേര് മാറ്റണമെന്നും പ്രകാശ് ബാരെ ആവശ്യപ്പെട്ടു. അമ്മയില്‍ അംഗമല്ലാത്തതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സംഘടനയുടെ പേര് മലയാളം സിനി പീപ്പിള്‍ എന്നാക്കി മാറ്റണമെന്നും പ്രകാശ് ബാരെ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗത്തില്‍ ചര്‍ച്ചചെയ്യാത്തതിനും നടിക്ക് അനുകൂലമായി പ്രമേയമെങ്കിലും പാസാക്കാത്തതിലും സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചലച്ചിത്രമേഖലയില്‍ നിന്നുള്ള ആദ്യ പരസ്യപ്രതികരണമാണ് പ്രകാശ് ബാരെയില്‍ നിന്നുണ്ടായത്. ബാരെയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പ്രതികരിക്കാത്ത അമ്മ ഇനി പ്രകാശ് ബാരെയ്‌ക്കെതിരെ നടപടിയെടുക്കുമോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here