മോദിക്കാലത്ത് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മുഖംമൂടി; മാധ്യമപ്രവര്‍ത്തകയുടെ ക്യാംപെയിന്‍ ആഗോളശ്രദ്ധയില്‍; ബിബിസിയിലും പ്രധാനവാര്‍ത്ത

കൊല്‍ക്കത്ത സ്വദേശിനി 23കാരി സുജാത്രോ ഘോഷിന്റെ ക്യാംപെയിനാണ് രാജ്യത്തിന്റെ അതിര്‍ത്തിയും കടന്ന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചത്. ഒരു വശത്ത് പശുക്കള്‍ക്ക് വേണ്ടി ഗോരക്ഷയുടെ പേരില്‍ മനുഷ്യനെ അരുകൊല ചെയ്യുകയും മറുവശത്ത് സ്ത്രീകള്‍ കൊടും പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുജാത്രോ വ്യത്യസ്ത ക്യാംപെയിനുമായി രംഗത്തെത്തിയത്.

ഗോരക്ഷ പരമപ്രധാനമായി രാജ്യത്തെ ഭരണാധികാരികള്‍ കാണുന്നതും സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകാത്തതുമാണ് ഇത്തരം ക്യാംപെയിനുമായി രംഗത്തിറങ്ങാന്‍ സുജാത്രോയെ പ്രേരിപ്പിച്ചത്. രാജ്യത്ത് ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്ക് പുതുവഴി എന്ന തരത്തിലുള്ള പ്രചരണം കന്നുകാലികളെ പരമപ്രധാനമായി കാണുന്ന ഭരണാധികാരികളുടെ മുഖത്തേക്കുള്ള ഉശിരന്‍ അടികൂടിയായിരുന്നു.

പശുവിന്റെ തലയുള്ള മുഖംമൂടി വെച്ചാല്‍ സ്ത്രീകള്‍ രാജ്യത്ത് അതീവ സുരക്ഷിതരാകുമെന്ന ക്യാംപെയിനാണ് സുജാത്രോ തുടക്കം കുറിച്ചത്. ഇത് രാജ്യത്ത് വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചതിനു പിന്നാലെ അന്താരാഷ്ട്രാ തലത്തിലും ശ്രദ്ധേയമാകുകയായിരുന്നു. ലോകപ്രശസ്ത മാധ്യമമായി ബിബിസി പോലും വലിയ പ്രാധാന്യമാണ് സുജാത്രോയും ക്യാംപെയിനിന് നല്‍കിയിരിക്കുന്നത്.

പശുവിന്റെ മുഖമുള്ള മുഖം മൂടിയുമായി ഇന്ത്യാ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന സ്ത്രീ, ക്ലാസ്സ് റൂമില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിനി, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ തുടങ്ങി നിരവധി ചിത്രങ്ങളാണ് സുജാത്രോയുടെ പ്രചരണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചത്.


ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ പ്രാധാന്യം പശുക്കള്‍ക്കാണെന്നതാണ് യാഥാര്‍ത്ഥ്യം. പശുവിന്റെ പേരില്‍ അരുംകൊല നടത്തുന്നവരും അവരെ സംരക്ഷിക്കുന്നവരും ബലാത്സംഗത്തിനിരയാകുന്ന സ്ത്രിയ്ക്ക് നീതി ലഭിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് സുജാത്ര ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News