പ്രധാനമന്ത്രിക്കും പുല്ലുവില; മോദി പ്രസംഗിച്ചിട്ടും ബീഫിന്റെ പേരില്‍ വീണ്ടും അരുംകൊല; ഗോരക്ഷയുടെ പേരില്‍ യുവാവിനെ തല്ലിക്കൊന്നു

ദില്ലി: ഗോരക്ഷയുടെ പേരില്‍ ജനങ്ങളെ തല്ലിക്കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകം ബീഫിന്റെ പേരില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മനുഷ്യജീവനാണ് പശുവിനെക്കാള്‍ പ്രാധാന്യമെന്ന മോദിയുടെ പ്രസംഗത്തിന് പുല്ലുവിലയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ നല്‍കിയത്.

ബി ജെ പി ഭരിക്കുന്ന ജാര്‍ഖണ്ഡിലാണ് ഗോ രക്ഷയുടെ പേരില്‍ അരുകൊല നടന്നത്. ബീഫ് കൈവശം വെച്ചതിനാണ് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നത്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ബീഫ് കൈവശം വെച്ചിരുന്ന യുവാവിനെ ആള്‍ക്കൂട്ടം ഓടിച്ചിട്ട് തല്ലിക്കൊല്ലുകയായിരുന്നു.

അലിമുദീന്‍ എന്ന യുവാവിനെയാണ് തല്ലിക്കൊന്നത്. കൊലയ്ക്ക് ശേഷം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനവും കത്തിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ പശുവിന്റെ ജഡം കണ്ടതിനെത്തുടന്ന് മുസ്ലിം യുവാവിന്റെ വീട് കത്തിച്ച് വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കിയത് രാജ്യമാകെ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News