ഒടുവില്‍ കുറ്റസമ്മതം നടത്തി; ആര്‍ക്കുമറിയാത്ത ഇരട്ടകുട്ടികളുടെ കാര്യം ക്രിസ്റ്റ്യാനോ വെളിപ്പെടുത്തി

കോണ്‍ഫെഡറേഷന്‍ കപ്പ് സെമിഫൈനലില്‍ ചിലിയോട് തോറ്റെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സന്തോഷവാനാണ്. ക്രിസ്റ്റ്യാനോ വീണ്ടും അച്ഛനായി, ഏഴു വയസ്സുകാരനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ജൂനിയറിന് ഇനി രണ്ട് കുഞ്ഞനിയന്‍മാര്‍. ക്രിസ്റ്റ്യാനോ ജൂനിയര്‍ ജനിച്ചപോലെത്തന്നെ വാടകഗര്‍ഭപാത്രത്തിലാണ് ഇരട്ട ആണ്‍കുട്ടികളും പിറന്നത്.

ഫെയ്‌സ്ബുക്ക് പേജിലൂടെ ക്രിസ്റ്റ്യാനൊ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ തോറ്റ് ഫൈനല്‍ കാണാതെ പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനൊ ഇരട്ടക്കുട്ടികളുടെ അച്ഛനായ കാര്യം വെളിപ്പെടുത്തിയത്.

കുടുംബത്തെ സന്ദര്‍ശിക്കേണ്ടതിനാല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോര്‍ച്ചുഗലിന്റെ മത്സരത്തില്‍ താനുണ്ടാകില്ലെന്നും താരം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News