അമ്മയില്‍ പൊട്ടിത്തെറി; തുറന്നടിച്ച് നടികളുടെ കൂട്ടായ്മ; ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ചചെയ്യുന്ന സംഘടന ആര്‍ക്കുവേണ്ടിയെന്നും ചോദ്യം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തെത്തി. കടുത്ത വിമര്‍ശനങ്ങളുമായാണ് വനിതാ കൂട്ടായ്മ രംഗത്തെത്തിയത്. നടിയുടെ ദുരനുഭവങ്ങള്‍ ചര്‍ച്ച ചെയ്യാത്തത് അമ്മയില്‍ പൊട്ടിത്തെറിക്ക് കാരണമായിരുക്കുകയാണ്.

ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമെ വിഷയം ചര്‍ച്ച ചെയ്യു എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന വനിതാ കൂട്ടായ്മ വ്യക്തമാക്കി. അത്തരത്തലുള്ള സംഘടനയുടെ പ്രസക്തിയെന്താണെന്ന ചോദ്യവും വനിതാ കൂട്ടായ്മ ഉന്നയിക്കുന്നു.

സ്വന്തം നിലയ്ക്ക് നടിക്ക് പിന്തുണ നല്‍കാനുള്ള ശേഷിയും കരുത്തും വനിതാ കൂട്ടായ്മയ്ക്ക് സാധിക്കുമെന്നും അവര്‍ ചൂണ്ടികാട്ടി. സ്വന്തം നിലയ്ക്ക് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നടിയ്‌ക്കൊപ്പം അമ്മ നില്‍ക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും കൂട്ടായ്മ പ്രത്യാശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel