ഷാരുഖ് ഖാന്റെയും നവാസുദ്ദീന്‍ സിദ്ദിഖിയുടെയും പേരില്‍ അഞ്ഞൂറ് കോടിയുടെ തട്ടിപ്പ്; സിബിഐ അന്വേഷണം ആരംഭിച്ചു

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെയും നവാസുദ്ദീന്‍ സിദ്ദിഖിയുടേയും പേരില്‍ സ്വകാര്യ കമ്പനി 500 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള വെബ്വര്‍ക്ക് ട്രേഡ് ലിങ്ക്‌സ് ഷാഡോ എന്ന കമ്പനിയാണ് ഷാരൂഖും നവാസുദ്ദീന്‍ സിദ്ദിഖിയും തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയത്. പരാതിയെ തുടര്‍ന്ന് കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കമ്പനി ഉടമകളായ അനുരാജ് ജെയിന്‍, സന്ദേശ് വര്‍മ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസ്, വഞ്ചനാ കുറ്റം, വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം എന്നിവയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. താരങ്ങളുടെ പേരില്‍ ആകൃഷ്ടരായി എത്തുന്ന നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകായിരുന്നു.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് പോലീസില്‍ നിന്നും കേസ് സിബിഐ ഏറ്റെടുത്തു. രണ്ട് ലക്ഷത്തോളം നിക്ഷേപകര്‍ക്ക് പണം നഷ്ടമായെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഷാരൂഖിന്റേയോ നവാസുദ്ദീന്‍ സിദ്ദിഖിയുടെയോ പേര് പോലീസ് ചേര്‍ത്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് കമ്ബനി ആരംഭിച്ചിരിക്കുന്നത്. താരങ്ങള!ുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് പണം ആവശ്യപ്പെട്ടായിരുന്നു നിക്ഷേപകരെ വഞ്ചിച്ചത്. ഇരു താരങ്ങളുടെയും ആരാധകരാണ് പണം കൂടുതലായി നിക്ഷേപിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയ വ!ഴികളെ കുറിച്ചും മറ്റും വിശദമായ അന്വേഷണം നടത്തിവരികയാണ്.

കേരളത്തില്‍ പ്രമുഖ താരങ്ങളുടെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തെക്കുറിച്ച് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബൊളിവുഡില്‍നിന്ന് പുതിയ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News