ജി എസ് ടി നടപ്പാക്കുന്നത് കേരളത്തിന്റെ ആശങ്ക പരിഹരിക്കാതെ; വിമര്‍ശനവുമായി തോമസ് ഐസക്

തിരുവനന്തപുരം:  ജി  എസ് ടി നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെയെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. വ്യവസായികള്‍ക്ക് ജി എസ് ടി നേട്ടമാകുമ്പോള്‍ സംസ്ഥാനത്ത് ചെറുകിട ഹോട്ടല്‍ ഭക്ഷണത്തിനും തുണിത്തരങ്ങള്‍ക്കും വിലകൂടുന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയാകും.
ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ ആശങ്കകള്‍ പരിഹരിക്കാതെയാണ് കേരളവും നടപ്പാക്കുന്നത്. ഒരു ചരക്കിന് എത്രയാണ് നികുതി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത കൈവരിച്ചിട്ടില്ല. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.
എല്ലാ ഉല്‍പന്നങ്ങള്‍ക്കും നികുതി നിരക്ക് നിശ്ചയിച്ചിട്ടില്ല. പ്രധാനമായും ലോട്ടറി, സിനിമാ തീയറ്റര്‍ എന്നിവയുടെ നികുതി ആരാണ് അടയ്‌ക്കേണ്ടതെന്ന ചോദ്യത്തിന് ഉത്തരമില്ല. 2 മാസത്തെ സാവകാശമാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ അതിനകം കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നതാണ് വസ്തുത. ഒരോ ചരക്കിനുമുള്ള നിബന്ധനകള്‍ എന്തെല്ലാം എന്നതിലും വ്യക്തതയില്ല.

വ്യവസായ ഉല്‍പന്നങ്ങള്‍ക്ക് നികുതി നിരക്ക് കുറച്ച സാഹചര്യത്തില്‍ വ്യവസായികള്‍ക്ക് ജി എസ് ടി നേട്ടമാണ്. എന്നാല്‍ ടൂറിസം വ്യവസായത്തിന് നികുതി നിരക്ക് തിരിച്ചടിയാകും. ചെറുകിട ഹോട്ടല്‍ ഭക്ഷണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുെട വില കൂടുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയാകും.

അതെസമയം അന്തര്‍ സംസ്ഥാന വ്യാപാര നികുതി സംസ്ഥാനത്തിന് നേട്ടമാകും എന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ബാങ്ക് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയും സംസ്ഥാനത്തിന് ലാഭം നേടാം. ജി എസ് ടി പൂണതോതില്‍ നടപ്പാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുമെന്നാണ് കണക്കുക്കള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News