ദില്ലി:നാളെ അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് ജി എസ് ടി നികുതി സമ്പ്രദായം നിലവില്‍ വരും. പാര്‍ലമെന്റ് സെട്രല്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങ് കോണ്‍ഗ്രസ്സ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, ഡി എം കെ തുടങ്ങി പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും. ഇടത് പാര്‍ട്ടികള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എം പിമാര്‍ക്ക് വിപ്പ് നല്‍കാത്തിനാല്‍ പങ്കാളിത്തം ഉണ്ടാകാന്‍ ഇടയില്ല.ചടങ്ങ് ബഹിഷ്‌കരിക്കരുതെന്നും സമവായത്തിന്റെ അന്തരീക്ഷം തകര്‍ക്കരുതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപന ചടങ്ങിന് സമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി പ്രഖ്യാപന ചടങ്ങ് ഒരുക്കുന്നത്. നാളെ രാത്രി 11 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങുകള്‍ പന്ത്രണ്ടേ കാല്‍ വരെ നീളും. ജി എസ് ടിയുമായി ബന്ധപ്പെട്ട രണ്ട് ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
വ്യവസായ പ്രമുഖര്‍ സിനിമാതാരങ്ങള്‍,സുപ്രീം കോടതി ജഡ്ജിമാര്‍ തുടങ്ങി എം പിമാരല്ലാത്ത നിരവധി പേര്‍ക്കും ചടങ്ങിന് ക്ഷമുണ്ട്. ചടങ്ങില്‍ വേദിയിലിരിക്കാനുള്ള ക്ഷണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നിരസിച്ചു. കര്‍ഷക ആത്മഹത്യ, ദളിത് ന്യൂനപക്ഷ പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ബി ജെ പി സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ചും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാത്രം നടത്തിയിരുന്ന പാര്‍ലമെന്റ് സെട്രല്‍ ഹാളിലെ അര്‍ദ്ധരാത്രി ആഘോഷം ജി എസ് ടി ക്കായി ഉപയോഗിക്കുന്നതിലും പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചു.
ബഹിഷ്‌കരണ പ്രഖ്യാപനമില്ലെങ്കിലും എം പി മാര്‍ക്ക് വിപ്പ് നല്‍കാത്തതിനാല്‍ ചടങ്ങില്‍ സി പി ഐ എമ്മിന്റെ സാന്നിധ്യവും ഉണ്ടാകാനിടയില്ല. സി പി ഐ യും വിട്ടു നില്‍ക്കും. ആവശ്യമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് ജി എസി ടി നടപ്പാക്കുന്നതെന്ന ആരോപണം ഉന്നയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. പ്രതിപക്ഷ നിരയിലുളള ജെ ഡിയും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ജി എസ് ടി പരിഷ്‌കാരമെന്നതാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ച ഡി എം കൈ യുടെ അഭിപ്രായം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here