ജര്‍മ്മനി ഫൈനലില്‍

മെക്‌സിക്കോയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോല്പ്പിച്ച് ജര്‍മ്മനി കോണ്‍ഫിഡറേഷന്‍  കപ്പ് ഫൈനലില്‍.
ജര്‍മ്മനിക്കു വേണ്ടി,ടിമോ വെര്‍ണറും(59)അമിന്‍ യുനിസും ഓരോ ഗോളും ലിയോണ്‍ ഗൊരറ്റ്‌സ്‌ക(6,8) രണ്ട് ഗോളുകളും നേടി. മെക്‌സിക്കോയ്ക്കുവേണ്ടി മാര്‍ക്കോ ഫാബിയന്‍(89) ഒരു ഗോള്‍ നേടി.

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ഫൈനലില്‍ ചിലി ജര്‍മ്മനിയെ നേരിടും. സെമിയില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാണ് ചിലി ഫൈനല്‍ യോഗ്യത നേടിയത്. കോണ്‍ഫിഡറേഷന്‍ കപ്പ് കപ്പിന് 2005ല്‍ ആതിഥേയത്വം വഹിച്ച ജര്‍മ്മനി ഇതുവരെ കപ്പ് നേടിയിട്ടില്ല. മുന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ പോര്‍ച്ചുഗല്‍ മെക്‌സിക്കോയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News