ബീഫ് കൈവശം വെച്ചുവെന്ന പേരില്‍ വീണ്ടും അറുംകൊല

ഗോ സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വീണ്ടും കൊല. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെ രാംഗട്ട് ജില്ലയിലെ അസഗര്‍ അന്‍സാരിയെയാണ് ഒരു കൂട്ടം ആളുകള്‍ കൊലപ്പെടുത്തിയത്.

ഇയാളുടെ മാരുതി കാറില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ചാണ് കൊലപാതകം. ആക്രമികള്‍ കാറും കത്തിച്ചു. എന്നാല്‍ കൊലപാതകം ആസൂത്രമാണെന്ന് സംശയിക്കുന്നതായി എഡിജിപി ആര്‍ കെ മാലിക് പറഞ്ഞു.

അന്‍സാരിയുടെ പേരില്‍ കൊലപാതകത്തിനും കുട്ടികളെ തട്ടിക്കൊണ്ടു പോകലിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കന്നുകാലി വ്യാപാരികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്ന് സംശയിക്കുന്നതായും എഡിജിപി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like