കന്നുകാലി കശാപ്പിന്റെ പേരില്‍ കൊലപാതകം;’നോട്ട് ഇന്‍ മൈ നെയിം’ പ്രതിഷേധം രാജ്യാന്തരതലത്തിലും

ലണ്ടന്‍: രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ ഗോമാംസത്തിന്റ പേരില്‍ നടക്കുന്ന അക്രമത്തില്‍ പ്രതിക്ഷേധം ശക്തംകന്നുകാലി കശാപ്പു നിരോധനത്തിന്റ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരായ ‘നോട്ട് ഇന്‍ മൈ നെയിം’ പ്രതിഷേധം രാജ്യാന്തരതലത്തിലും ശക്തമാകുന്നു.

ലണ്ടനിലെ ടവിസ്റ്റോക്സിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു ചുറ്റും പ്രതിഷേധവുമായി ഒത്തുകൂടിയവരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ വിദേശികളായ മനുഷ്യാവകാശ പ്രവര്‍ത്തകരുമുണ്ടായിരുന്നു. റിപ്പബ്ലിക് ഓഫ് ലിഞ്ചിങ്’ എന്നെഴുതിയ പ്ലക്കാര്‍ഡ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് അരികില്‍വെയ്ക്കുകയും ചെയ്തു.

ലണ്ടനു പുറമേ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ചത്വരത്തിലും ടൊറന്റോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്തും പ്രതിഷേധ കൂട്ടായ്മ നടന്നു. ഡോക്യുമെന്ററി സംവിധായക സാബ ദിവാന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു, നോട്ട് ഇന്‍ മൈ നെയിം ക്യാമ്പെയ്‌നിങ്ങിന്റ തുടക്കം.
കറാച്ചിയിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് കറാച്ചി പ്രസ് ക്ലബ്ബിനു മുമ്പിലാണ് പ്രതിഷേധം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News