പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നു:സെന്‍കുമാര്‍

തിരുവനന്തപുരം:പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നതായി ഡിജിപി സെന്‍കുമാര്‍. ഉന്നത ഉദ്യോഗസ്ഥരും ക്രിമിനലുകളില്‍പ്പെടുന്നു. വിരമിക്കല്‍ ദിനത്തില്‍ എസ് എ പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാമത് ഡി.ജി.പിയായ ശേഷം മുഖ്യമന്ത്രിയും താനും നല്ല സ്വരത്തില്‍ തന്നെയായിരുന്നുവെന്നുംതിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ ആദ്യം നിയമം പാലിക്കുക, അതിനു ശേഷമേ മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കാവൂ.
വൈകിട്ട് നാലിനാണ് അധികാര കൈമാറ്റം. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സെന്‍കുമാറില്‍ നിന്നും ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവി സ്ഥാനം ഏറ്റെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News