ഫുട്‌ബോള്‍ രാജകുമാരന്റെ മിന്നുകെട്ട്‌ ഇന്ന്

ബാര്‍സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഇന്ന് മംഗല്യം. കളിക്കൂട്ടുകാരി അന്റോണെല്ലോ റോക്കൂസോയാണ് വധു. കുട്ടിക്കാലം തൊട്ടേയുള്ള അവരുടെ സൗഹൃദം മെസി ബാര്‍സലോനയിലേക്ക് കൂടുമാറിയപ്പോള്‍ അവസാനിച്ചുവെന്ന് കരുതിയ ആരാധകര്‍ക്കിടയിലേക്കാണ് 2008ല്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്.

പിന്നെയെപ്പോഴും മെസിയുടെ സന്തത സഹചാരിയായി അന്റോണല്ലയെയും കണ്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളും പിറന്നതോടെ വിവാഹം ഉടനെയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.ലോകം കണ്ണും നട്ടിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി വി ഐ പി കളാണെത്തുന്നത്.

ലയണല്‍ മെസിയുടെ മണ്ണായ റൊസാരിയോയിലേക്ക് നെയ്മറും സുവാരസും തുടങ്ങി നിരവധി ലോകോത്തര താരങ്ങള്‍ എത്തും. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ഷണമില്ലെന്നാണ് മെസിയുടെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഫുട്‌ബോള്‍ രാജകുമാരന്റെ മിന്നുകെട്ട് മാത്രമല്ല വിരുന്നു സല്‍ക്കാരത്തിന്റെ മെനു കാര്‍ഡും വൈറലാവുകയാണ്. വിവാഹത്തിനു ദിവസങ്ങള്‍ക്ക് മുന്‍പെ തന്നെ മെനു കാര്‍ഡും ഒരു അര്‍ജന്റീനിയന്‍ ടി വി യിലൂടെ പുറത്ത് വന്നിരിക്കുകയാണ്. അര്‍ജന്റീനയിലെ കൊച്ചു നഗരമായ റൊസാരിയോ മാത്രമല്ല , ലോകമൊട്ടാകെ ആരാധകര്‍ കാത്തിരിക്കുകയാണ് മെസി -അന്റോണല്ല വിവാഹത്തിനായി.

https://www.facebook.com/PeopleTelevision/videos/1244049072387164/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News