നടി ആക്രമിക്കപ്പെട്ട സംഭവം; കേസന്വേഷണവുമായി ബന്ധപ്പെട്ട് താന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് ഡിജിപി; ‘അന്വേഷണ സംഘവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു, അത് സ്വാഭാവികം മാത്രം’

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസന്വേഷണവുമായി ബന്ധപ്പെട്ട് താന്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത വ്യാജമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ സര്‍ക്കാരോ, ഡിജിപിയോ സര്‍ക്കുലര്‍ ഇറക്കാറില്ല. എന്നാല്‍ അന്വേഷണ സംഘവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അത് സ്വാഭാവികം മാത്രമാണെന്നും സെന്‍കുമാര്‍ വിശദീകരിച്ചു.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടമാക്കി സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണം ശരിയായ രീതിയലല്ല നടക്കുന്നതെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കേസിനെ പറ്റിയുള്ള പല കാര്യങ്ങളും അറിയുന്നില്ലെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തിയെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News