ആ അധ്യാപികയ്ക്ക് അതു വെറും ശമ്പളം പറ്റുന്ന ജോലിയായിരിക്കും; എന്നാല്‍ പൊതുപ്രവര്‍ത്തകയ്ക്ക് വലുത് ഒരു കുഞ്ഞിന്റെ ഭാവിയും കുടുംബത്തിന്റെ പ്രതീക്ഷയുമാണ്; കരിക്കോട് ശിവറാം സ്‌കൂളില്‍ നിന്ന് നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഷാഹിദ കമാല്‍

തിരുവനന്തപുരം: കൊല്ലം കരിക്കോട് ശിവറാം ഹൈസ്‌കൂളിലെ പ്രധാന അദ്ധ്യാപികയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് ഷാഹിദ കമാല്‍.

ഷാഹിദ കമാല്‍ പറയുന്നു:

രാവിലെ ഒരു പ്രോഗ്രാമിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് വീടിന് മുന്നിലെ റോഡില്‍ ഒരാള്‍ കൂട്ടവും ബഹളവും ശ്രദ്ധയില്‍ പെട്ടത്.പെട്ടെന്ന് തന്നെ റോഡിലേയ്ക്ക് ഇറങ്ങി ചെന്നു.

ക്ഷുഭിതനായി നില്‍ക്കുന്ന അഞ്ചാം ക്ലാസ്സ് വിദ്യര്‍ത്ഥി.കാല്‍മുട്ട് പൊട്ടി രക്തം ഒലിക്കുന്നുണ്ടായിരുന്നു .നിസ്സഹായനായി നില്‍ക്കുന്ന അവന്റെ പിതാവ്. കൂടി നില്‍ക്കുന്ന വഴിയാത്രക്കാരും അയല്‍ക്കാരും.പല വിധ അഭിപ്രായ പ്രകടനങ്ങള്‍ കേട്ടുകൊണ്ടാണ് ഞാന്‍ അവിടേയ്ക്ക് ചെന്നത്.

കൂട്ടത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അപ്പി അണ്ണനും ഉണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം വിഷയം പറഞ്ഞു. ഈ കുട്ടി സ്‌കൂളില്‍ പോകുന്നില്ല. അച്ഛന്‍ നിര്‍ബന്ധിച്ചു കൊണ്ടു പോയതിന് ബൈക്കില്‍ നിന്നും ചാടി ഇറങ്ങിയപ്പോഴാണ് മുറിവു പറ്റിയതെന്ന്.


ഉടന്‍ തന്നെ ഞാന്‍ ആ കുട്ടിയേയും കുട്ടി എന്റെ വിട്ടിലേയ്ക്കു് പോയി. പിതാവിനോട് പൊയ്‌കൊള്ളാന്‍ പറഞ്ഞു. തുടര്‍ന്ന് അവന്റെ മുറിവ് കഴുകി തുടച്ച് വൃത്തിയാക്കി മരുന്ന് വച്ചു കൊടുത്ത ശേഷം, ഏകദേശം രണ്ടു മണിക്കൂറോളം എന്റെ മകനെ പോലെ ഞാന്‍ അവനെ വീട്ടില്‍ കൊണ്ടു നടന്ന് അവന്റെ പ്രശ്‌നം തിരിച്ചറിഞ്ഞു.പുതിയ സ്‌കൂളുമായി പൊരുത്ത പെടാന്‍ പറ്റുന്നില്ല. അവന് സ്‌കൂള്‍ മാറണം. അവന്‍ അറിയാത തന്നെ അവന് കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു ഞാന്‍.

ചുരുക്കി പറഞ്ഞാല്‍ ആ കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറായി. അവന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തി.ആ കുട്ടിയുടെ പിതാവിനേയും കൂട്ടി ഞാന്‍ സ്‌കൂളില്‍ പോയി. സ്‌കൂളില്‍ അവന്റെ ക്ലാസ് ടീച്ചറടക്കമുള്ള അദ്ധ്യാപകരെല്ലാം എന്നെ അഭിനന്ദിക്കുകയും ആ കുട്ടിക്ക് സ്‌നേഹമസൃണമായ ഒരു വരവേല്പ് നല്‍കുകയും ചെയ്തു. ആകെ ഒരു ദിവസമാണ് അവന്‍ സ്‌കൂളില്‍ ചെന്നത്.അത് സ്‌കൂള്‍ മുഴുവന്‍ അറിയുകയും ചെയ്തു. ഇനി സ്‌കൂളിലേക്ക് ഇല്ലാ എന്നു പറഞ്ഞാണ് അന്ന് അവന്‍ പോയത്. ടീച്ചര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആ സാഹചര്യത്തിലാണ് അവനേയും കൂട്ടി ഞങ്ങള്‍ ചെന്നത്. ഇനിയുള്ളത് ശ്രദ്ധിച്ചു വായിക്കണം.

ഇന്നത്തെ മീറ്റിംഗ് നഷ്ടമായെങ്കിലും, രാവിലെ ഒരു നല്ല കാര്യം ചെയ്യാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയുമായി മടങ്ങാന്‍ നേരം പ്രധാന അദ്ധ്യാപികയെ ഒന്നു കണ്ടേക്കാം എന്നു കരുതി. ഞാന്‍ കടന്ന് ചെന്ന് ഗുഡ് മോര്‍ണിംഗ് പറഞ്ഞു. എന്നെ സ്വയം പരിചയപ്പെടുത്തി. ഒന്ന് പ്രത്യഭിവാദ്യം ചെയ്യാനോ ഇരിക്കാന്‍ പറയാനോ ഉള്ള സാമാന്യ മര്യാദപോലും അവര്‍ കാട്ടിയില്ല. സ്‌കൂള്‍ പൊതുമുതല്‍ ആയതു കൊണ്ട് അവരുടെ അനുവാദം ഇല്ലാതെ തന്നെ ഞാന്‍ ഇരിന്നു.രാവിലെ നടന്ന സംഭവങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ ഒരു താല്പര്യവും ഇല്ലാത്ത മട്ടിലാണ് ടീച്ചര്‍ കേട്ടത്.’ഓ ഒരു കുട്ടി വന്നു ബഹളം വച്ച ന്നൊക്കെ പറയുന്ന കേട്ടു’.
ഏതു ക്ലാസ്സിലാ ടീച്ചറെ ആ കുട്ടി പഠിക്കുന്നത്?

ആ എനിക്ക് അറിയില്ല നിരുത്തരാവാദ പരമായ മറുപടി. നിങ്ങള്‍ക്കൊന്നും വേറെ ജോലി ഇല്ലേ എന്ന മട്ടിലുള്ള
പ്രധാന അദ്ധ്യാപികയുടെ പെരുമാറ്റ രീതി ഉത്തരവാദിത്വമുള്ള ഒരു ടീച്ചര്‍ക്ക് പറ്റിയതാണ് എന്ന് എനിക്ക് തോന്നിയില്ല. ഒരു പൊതു പ്രവര്‍ത്തകയായ എന്നോടുള്ള സമീപനം ഇങ്ങനെയെങ്കില്‍ അവിടെ ചെല്ലുന്ന രക്ഷകര്‍ത്താക്കളോടുള്ള സമീപനം എങ്ങനെ ആയിരിക്കും. ടീച്ചര്‍ക്ക് ഇത് വെറും ശമ്പളം പറ്റുന്ന ജോലി ആയിരിക്കും. പക്ഷേ ‘മാതാ പിതാ ഗുരു ദൈവം” എന്ന ആപ്ത വാക്യം വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുക. ഒരു തലമുറയോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുക.

കൊല്ലം ജില്ലയിലെ കരിക്കോട് ശിവറാം ഹൈ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയില്‍ നിന്നുണ്ടായ അനുഭവമാണ് ഞാന്‍ ഇവിടെ പങ്കുവച്ചത്. അദ്ധ്യാപനം വെറും ഒരു ഉപജീവനം മാത്രമല്ല, മറിച്ച് ഒരു നല്ല സാമൂഹ്യ വ്യക്തിയെ സൃഷ്ടിക്കല്‍ കൂടിയാണ്.

ഇക്കാര്യം താന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചപ്പോള്‍ നിരവധി അനുകൂലപ്രതികരണങ്ങളാണ് ലഭിച്ചതെന്നും ഷാഹിദ കമാല്‍ പറയുന്നു.

എന്റെ കണ്ണും മനസ്സും നിറഞ്ഞു

ഇന്നലെ ഞാന്‍ ഒരു പോസ്റ്റിട്ടപ്പോള്‍ നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ പൊതു സമൂഹം എനിക്ക് തന്ന വലിയ പിന്തുണയുണ്ട്.

എന്റെ ജീവിതത്തില്‍ ആദ്യമായി കണ്ട ഒരു മുന്‍ പരിചയവും ഇല്ലാത്ത ഒരു 5 ാം ക്ലാസ്സുകാരനു വേണ്ടിയാണ് ഞാന്‍ ഇന്നലത്തെ ദിവസം മാറ്റിവച്ചത്.സ്‌കൂള്‍ തുറന്ന് ഒരു മാസത്തില്‍ ഒറ്റ ദിവസം മാത്രം ക്ലാസ്സില്‍ പോവുകയും ആ നിമിഷം ബഹളം വച്ച് ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഓടിയ കുട്ടി, ഇന്നലെ എന്നോടൊപ്പമാണ് രണ്ടാമത് ആ വിദ്യാലയത്തില്‍ എത്തിയത്.


പ്രധാന അദ്ധ്യാപികയുടെ പെരുമാറ്റം എന്നെ നിരാശയാക്കിയെങ്കിലും ഒരു കുഞ്ഞിന്റെ ഭാവിയും ,കുടുംബത്തിന്റെ പ്രതീക്ഷയും തിരിച്ചു കൊണ്ടുവരാന്‍ എന്റെ എളിയ ശ്രമം ഫലം കണ്ടെത്തുമല്ലോ എന്ന ആശ്വാസമാണ് എനിക്ക് ഉണ്ടായത്.


അതെ ഫലം കണ്ടുതുടങ്ങി.

ആ മോന്‍ സ്‌കൂള്‍ യൂണിഫോമില്‍ ഇതാ രണ്ടാമത് ഒരിക്കല്‍ കൂടി എന്റെ വീട്ടിലെത്തി. എന്നെ കെട്ടിപ്പടിച്ച് ഉമ്മ വച്ചിട്ട് ‘ഗുഡ് മോര്‍ണിംഗ് അമ്മ’
പോയിട്ടു വരാം. എനിക്ക് ഇന്നല കിട്ടാത്ത ..ഗുഡ് മോര്‍ണിംഗ് … ഇതാ ആ മോന്‍ ഇപ്പോള്‍ തന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News