ഇങ്ങനെയും ക്രൂരതയോ? മറ്റൊരു “സുകുമാരക്കുറുപ്പ്” നാസിക്കില്‍ നിന്നും

നാസിക്:സുകുമാരക്കുറുപ്പിനെ അങ്ങനെ പെട്ടന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. താന്‍ മരിച്ചുവെന്ന തെറ്റിധരിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും കോടികള്‍ തട്ടാന്‍ ശ്രമിച്ച പിടികിട്ടാപ്പുള്ളി ഇപ്പോഴും കേരളാ പൊലീസിന് തലവേദനയായി ഒളിവിലാണ്.

ഇതിനു സമാനമായ ഒരു സംഭവമാണ് നാസിക്കില്‍ നടന്നത്. ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്, രാംനാഥ് വാഗ് സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുക, ഒരു ഹോട്ടല്‍ ഉടമ ഉള്‍പ്പടെ മൂന്നു പേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പകരക്കാരനായി മരിക്കാന്‍ ഒരു ഡ്യുപ്പിനെയും കണ്ടെത്തി. കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹോട്ടല്‍ ഉടമയുടെ ഒരു സാധു
ജോലിക്കാരനെ,കൊലപ്പെടുത്തി മുഖം വൃക്തമാക്കി റോഡില്‍ തളളി. പോക്കറ്റില്‍ രാംനാഥിന്റെ പേഴ്‌സും വച്ചു. ഒറ്റ നോട്ടത്തില്‍ അപകട മരണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഉഗ്രന്‍ തിരക്കഥ. പൊലീസെത്തി മൃതദേഹം രാംനാഥിന്റെതെന്ന് ഉറപ്പിച്ചു. എന്നാല്‍ പോസ്റ്റ് മോട്ടം സമയത്താണ് എല്ലാം തകിടം മറിഞ്ഞത്. അപകടമരണമല്ല, ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട് വന്നു,

പൊലീസ് രാംനാഥിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. അന്വേഷണം കടുപ്പിച്ചതോടെ സംഭവത്തിലെ സത്യം പുറത്തുവന്നു, രാംനാഥിന്റെ പേരില്‍ ഉണ്ടായിരുന്ന നാലു കോടിയില്‍ അധികം രൂപയുടെ ഇന്‍ഷൂറന്‍സ് തുക കൈക്കലാക്കാനായി തയ്യാറാക്കിയ കഥയായിരുന്നു ഇത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യ പ്രതിയായ രാം നാഥിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News