മുകേഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐഎം; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

കൊല്ലം: അമ്മ യോഗത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുകേഷ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍.

അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് വൈകാരികമായി പ്രതികരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാറും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News