കല്യാണം കഴിക്കാത്തതിന്റെ കാരണം പ്രമുഖ നടന്‍; ഒടുവില്‍ തബുവിന്റെ വെളിപ്പെടുത്തല്‍

കല്ല്യാണം കഴിക്കാതെ ക്രോണിക്ക് ബാച്ചിലറാകാന്‍ കാരണം അജയ് ദേവ്ഗണാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തബു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തബു ഇക്കാര്യം തുറന്ന് പറഞ്ഞത്. അജയും തബുവിന്റെ കസിനായ സമീര്‍ ആര്യയും ചാരന്മാരെ പോലെയായിരുന്നു. തന്നെ പിന്തുടര്‍ന്നിരുന്നത്. ഏതെങ്കിലും ആണ്‍കുട്ടികള്‍ തന്റെ അടുത്തെത്തിയാല്‍ അവരെ ഇരുവരും വിരട്ടിയോടിക്കുമായിരുന്നെന്ന് തബു പറയുന്നു.

ബോളിവുഡിലും തെന്നിന്ത്യയിലും സജീവമായി നിന്നിരുന്ന തബുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അജയ് ദേവ്ഗണ്‍. ബോളിവുഡിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളിലൊന്നാണ് ഇരുവരും തമ്മിലുള്ളത്.

അജയ് ദേവ്ഗണും താനും 25 വര്‍ഷം നീണ്ട സൗഹൃദമായിരുന്നെന്നാണ് തബു പറയുന്നത്. തന്റെ വളര്‍ച്ചയിലെല്ലാം അജയ് കൂടെയുണ്ടായിരുന്നെന്നും തബു പറയുന്നു.

അതുകൊണ്ട് തന്നെ ഇനി തന്റെ വിവാഹം നടത്തേണ്ടതും തന്നെ വിവാഹം കഴിപ്പിക്കുന്നതും അജയുടെ ഉത്തരവാദിത്വമാണെന്നും തബു പറയുന്നു. തമാശരൂപത്തിലാണ് തബു ഇത് പറഞ്ഞതെങ്കിലും അജയ് കല്ല്യാണാലോചനയുമായി ഇറങ്ങുമോയെന്ന് കണ്ടറിയണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here