യുവാക്കളെ തട്ടിക്കൊണ്ടു പോയ നടി പിടിയില്‍; കരീന യുവാക്കളെ കുടുക്കിയത് ഇങ്ങനെ

യുവാക്കളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ നടി പിടിയില്‍. നടിയും മോഡലും അവതാരകയുമായ പൗളീനാ കരീനാ ഡയസിനെയാണ് പൊലീസ് പിടികൂടിയത്. കരീനക്കൊപ്പം ലാ ബ്രൂജാ എന്ന യുവാവും കുടുങ്ങി.

2011ലാണ് കേസിനാസ്പദമായ സംഭവം. ഹ്യൂഗോ ലോപ്പസ് മാണ്‍കായോ എന്ന ബിസിനസുകാരനെയും അഭിഭാഷകനായ മില്‍ട്ടണ്‍ കാരോ വില്ലാമില്‍ എന്നയാളെയുമാണ് നടിയും സംഘവും തട്ടിക്കൊണ്ടുപോയത്. കൊളംബിയ കാലിയിലെ ബാറിലെ ഒരു മുറിയില്‍ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു വരികയും പൂട്ടിയിട്ടെന്നുമാണ് കേസ്. തുടര്‍ന്ന് മോചിപ്പിക്കണമെങ്കില്‍ 3 ബില്യണ്‍ ആവശ്യപ്പെടുകയും ചെയ്തു.

പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കെണിയില്‍പെടുത്തുന്നതാണ് കരീനയുടെ രീതി. ഡാന്‍സ് ബാറുകളിലും ഡിസ്‌കോ ക്ലബുകളിലും ചെന്നാണ് ഇവര്‍ യുവാക്കളെ കണ്ടെത്തുന്നത്. തുടര്‍ന്ന് ശരീരം പ്രദര്‍ശിച്ച് യുവാക്കളുടെ ശ്രദ്ധ നേടിയ ശേഷം, കരീന ഇവരുമായി ചങ്ങാത്തതിലാകും. തുടര്‍ന്നാണ് ഭീഷണിപ്പെടുത്തി, മോചനദ്രവ്യം ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News