മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് മലയാളി സംഘിയുടെ ആഹ്വാനം; കൊന്നു കൊലവിളിച്ച് സോഷ്യല്‍മീഡിയ

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ അനുഭാവിയായ മലയാളിയുടെ ഫേസ്ബുക്ക് കമന്റ്. രാധാകൃഷ്ണന്‍ പിള്ള എന്ന അക്കൗണ്ടില്‍ നിന്നാണ് ബലാത്സംഗത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കമന്റ് എത്തിയത്.

ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാംപ്രസാദ് വടകര എന്നയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് കീഴിലാണ് രാധാകൃഷ്ണന്റെ കമന്റ്. വിവാദ ഫേസ്ബുക്ക് കമന്റ് ഇങ്ങനെ: ‘എല്ലാ മുസ്ലിം പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണം’.

പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് ഇങ്ങനെ: ‘ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയി മതംമാറ്റി ഭീകരവാദത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞപ്പോള്‍..അതിനെതിരെയുള്ള ബദര്‍ യുദ്ധക്കാരുടെ പോര്‍വിളി തുടരുന്നു..നിന്റെയൊക്കെ നാലുകെട്ടി നിര്‍ത്തിയിട്ടില്ലേ, അവളുമാരെ വിട്ടാല്‍ മതി ഐഎസ്സിലേക്ക്. ഹിന്ദുവിന്റെ നെഞ്ചത്തു കയറാന്‍ വരണ്ട’

കമന്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. രാധകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News