വിവാഹ വേദിയില്‍ വരന്‍ പാമ്പായി നൃത്തമാടി; വരനെ ഒഴിവാക്കിയ വധു മറ്റൊരു പുരുഷനെ സ്വീകരിച്ചു

ലഖ്‌നൗ: വിവാഹ വേദിയിലെ പാമ്പ് നൃത്തം തന്റെ വിധി തിരുത്തിയെഴുതുമെന്ന് പാവം വരനറിഞ്ഞില്ല. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മാമൂല്‍ ചടങ്ങിനെന്നപോലെയാണ് വരനായ അനുഭവ് മിശ്ര മദ്യപിച്ച് നാഗനൃത്തമാടിയത്.
വിവാഹ വേദിയിലെ പാമ്പ് നൃത്തം നാട്ടുകാര്‍ ആഘോഷമാക്കിയെങ്കിലും വധുവായ 23 കാരി പ്രിയങ്ക ത്രിപാഠിക്ക് രുചിച്ചില്ല. വിവാഹത്തിനെത്തിയ സകലരെയും ഞെട്ടിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വധു വേദിയില്‍ തന്നെ പ്രഖ്യാപിച്ചു.
വരനെ ഔദ്യോഗികമായി വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുമ്പായിരുന്നു ഡി ജെയുടെ ഈണത്തിനനുസരിച്ച് അനുഭവും സംഘവും നാഗനൃത്തമാരിഭിച്ചത്. ഫണം വിടര്‍ത്തിയാടുന്ന നാഗത്തെ അനുസ്മരിപ്പിച്ച് വരന്‍ ഇളകിയാടിയതോടെ വിവാഹ പാര്‍ട്ടിക്കെത്തിയവര്‍ കറന്‍സി നോട്ടുകളും നാണയങ്ങളും അനുഭവിന് നേരെയെറിഞ്ഞു.

ഇതെല്ലാം കണ്ട് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു വധുവും സംഘവും. ഈ അമ്പരപ്പിനൊടുവില്‍ തന്നെ പ്രിയങ്ക വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രിയങ്കെയ അനുനയിപ്പിക്കാന്‍ വരന്റെ വീട്ടുകാരും സുഹൃത്തുക്കളും ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒരേ സമുദായത്തില്‍പ്പെട്ട ഉരുവരുടെയും നിശ്ചയം കഴിഞ്ഞ് ഏറെ നാളുകള്‍ കഴിഞ്ഞിരുന്നു. ഈ കാലയളവില്‍ പരസ്പരം കാണുകയും ഗിഫ്റ്റുകള്‍ കൈമാറുകയും ചെയ്യുന്ന തരത്തില്‍ ഇരുവരുടെയും സൗഹൃദം വളര്‍ന്നിരുന്നുവെന്നും വരന്റെ സുഹൃത്തുക്കള്‍ പറയുന്നു. അനുഭവുമൊത്തുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയ പ്രിയങ്ക പിറ്റേന്നുതന്നെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു.

നാഗനൃത്തം ഫയല്‍ വീഡിയോ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News