‘ഫ പുല്ലേ’ എന്നു പറയാന്‍ സുരേഷ് ഗോപി വരാത്തതെന്ത്? നിര്‍ണായക അമ്മ യോഗത്തിനെത്താത്ത സുരേഷ് ഗോപിയെവിടെ എന്ന് സോഷ്യല്‍ മീഡിയ

നിര്‍ണായക അമ്മ യോഗത്തില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി എവിടെ പോയി? സമൂഹമാധ്യമങ്ങളില്‍ പടരുന്ന ഒരു ചോദ്യമാണിത്. നടി വിഷയത്തില്‍ സുരേഷ് ഗോപി മൗനം പാലിക്കുന്നതിന്റെ ഗുട്ടന്‍സ് തേടിയാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍.

നടി ആക്രമിക്കപ്പെട്ട സമയത്ത് താരങ്ങളും സംവിധായകരുമൊക്കെ പിന്തുണ പ്രഖ്യാപിച്ച് അണിനിരന്നപ്പോഴും സുരേഷ് ഗോപിയെ മാത്രം കണ്ടിരുന്നില്ല. ഈ വിഷയത്തില്‍ പാലക്കാട് നടത്തിയ ഒരു പ്രതികരണം മാത്രമാണ് സുരേഷ് ഗോപിയുടേതായി കണ്ടത്.
ഗോപീദാസ് മുളളന്‍കൊല്ലി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ഫ പുല്ലേ എന്നു പറയാന്‍ സുരേഷ് ഗോപി വരാത്തതെന്ത് ?

ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും നമ്മുടെ സുൂരേഷ് ഗോപി അമ്മ യോഗത്തില്‍ വന്ന് രണ്ട് ഡയലോഗ് അടിക്കാത്തതെന്നാണെന്നാണ് എനിക്ക് മനസിലാകാത്തത്.അങ്ങേര് അമ്മയുമായി പിണക്കമാണെന്നായിരുക്കും മറുപടി.അല്ല കുഞ്ഞുങ്ങളെ,ജിഎസ്ടി വിഷയത്തില്‍ അമ്മയെ പ്രതിനിധീകരിച്ച് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടത് അങ്ങോരാ…!!’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News