നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവെന്ന് സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴിയെടുത്തു. കേസില്‍ ഇത് നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്ന ഗുഡാലോചനയടക്കമുള്ള നിര്‍ണായക രഹസ്യങ്ങള്‍ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ജിന്‍സനോട് പറഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമായിരുന്നത്.

വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച ജിന്‍സന്റെ മൊഴിയെടുക്കല്‍ 4.45 ഓടെയാണ് അവസാനിച്ചത്. ജിന്‍സന്റെ മൊഴി രേഖപ്പെടുത്തിയതിലൂടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel