ഞരമ്പന്‍മാര്‍ക്കുള്ള മറുപടി ഇതാണ്; മക്കളോടൊപ്പമുള്ള ചിത്രത്തിലും അശ്ശീലം കലര്‍ത്തിയ ഞരമ്പന് ഭാഗ്യലക്ഷ്മിയുടെ ഉശിരന്‍ മറുപടി

തിരുവനന്തപുരം: ഫെയിസ് ബുക്കില്‍ അശ്ലീല പരമാര്‍ശം നടത്തിയ വ്യക്തിക്ക് നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി. ഭാഗ്യലക്ഷിയുടേയും മക്കളുടേയും ചിത്രം ഉപയോഗിച്ച് കേട്ടാലറക്കുന്ന രീതിയില്‍ ഷിബു പുരയിടം എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തത്. ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ തന്നെയാണ് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

സുഹൃത്തുക്കളേ,
അമ്മക്കും മക്കള്‍ക്കും വിത്യാസമറിയാത്ത Shibu Purayidam എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ. എന്ന്..ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്. ഈ പ്രായത്തില്‍ ഞാനേതോ ആണുങ്ങളുടെ കൂടെ…എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടില്‍…ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്‌കാരത്തിന് ഇവനുളള ഭാഷയില്ല..

ഇങ്ങനെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഞരമ്പന്‍മാര്‍ക്കുള്ള തകര്‍പ്പന്‍ മറുപടിയാണ് ഭാഗ്യലക്ഷ്മി നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്ന വികാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel